Mon, 3 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mazha

Pathanamthitta

ന​ഷ്‌​ടം നൂ​റു​കോ​ടി​യോളമെന്ന് വ്യാ​പാ​രി​ക​ൾ

റാ​ന്നി: ക​ന​ത്ത മ​ഴ​യി​ലും 2018 ലേ​തി​നു തു​ല്യ​മാ​യ വെ​ള്ള​മു​യ​ർ​ച്ച​യി​ലും റാ​ന്നി​യി​ലെ വ്യാ​പാ​രി​ക​ൾ​ക്കു​ണ്ടാ​യ ന​ഷ്‌​ടം അ​തി​ഭീ​ക​ര​മെ​ന്ന് ക​ണ​ക്കു​ക​ൾ.ഏ​താ​ണ്ട് 80 കോ​ടി മു​ത​ൽ നൂ​റു കോ​ടി രൂ​പ​യു​ടെ വ​രെ ന​ഷ്ട​മാ​ണ് റാ​ന്നി​യി​ലെ വ്യാ​പാ​ര മേ​ഖ​ല​ക്ക് ഉ​ണ്ടാ​യി​രി​ക്കു​ന്ന​തെ​ന്ന് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി പ്ര​സി​ഡ​ന്‍റ് സി.​വി മാ​ത്യു ദീ​പി​ക​യോ​ടു പ​റ​ഞ്ഞു. ചെ​റു​തും വ​ല​തു​മാ​യ 300 ലേ​റെ വ്യാ​പാ​രി​ക​ളെ​യാ​ണ് ഈ ​വെ​ള്ള​പ്പൊ​ക്കം നേ​രി​ട്ടു ബാ​ധി​ച്ചി​ട്ടു​ള്ള​തെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

ഓ​ഗ​സ്റ്റ് ഒ​ന്നു മു​ത​ൽ ആ​രം​ഭി​ക്കു​ന്ന ഓ​ണ വ്യാ​പാ​രം മു​ന്നി​ൽ ക​ണ്ട് ഇ​റ​ക്കി​യി​രു​ന്ന ലോ​ഡു ക​ണ​ക്കി​ന് തു​ണി​ത്ത​ര​ങ്ങ​ളും ചെ​രി​പ്പും ഫാ​ൻ​സി ഐ​റ്റ​ങ്ങ​ളും പ​ല​ച​ര​ക്ക്, സ്റ്റേ​ഷ​ന​റി എ​ന്നി​വ​യുമെല്ലാം ന​ന​ഞ്ഞു കു​തി​ർ​ന്നു ന​ശി​ച്ചി​ട്ടു​ണ്ട്. താ​ഴെ​യു​ള്ള ക​ട​ക​ളി​ലെ കം​പ്യൂ​ട്ട​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​യും നാ​ശോ​ൻ​മു​ഖ​മാ​യി. ചെ​ത്തോ​ങ്ക​ര വ​ഴി റാ​ന്നി​യി​ലേ​ക്കെ​ത്തി വ​ലി​യ പാ​ല​ത്തി​നു സ​മീ​പം ന​ദി​യി​ൽ ചേ​രു​ന്ന​വ​ലി​യ തോ​ടി​ന്‍റെ വീ​തി ടൗ​ൺ മേ​ഖ​ല​യി​ലേ​ക്കെ​ത്തു​മ്പോ​ൾ തീ​രെ കു​റ​ച്ചാ​ണ് പ​ല​രും അ​രി​കു കെ​ട്ടി എ​ടു​ത്തി​ട്ടു​ള്ള​താ​യി കാ​ണു​ന്ന​ത് .

ഇ​തി​ന് അ​റു​തി വ​രു​ത്താ​ൻ ന​ട​പ​ടി വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് 2018 ലെ ​വെ​ള്ള​പ്പൊ​ക്ക​ത്തി​നു ശേ​ഷം അ​ന്ന​ത്തെ ജി​ല്ലാ ക​ള​ക്ട​ർ പി.​ബി നൂ​ഹി​നു വ്യാ​പാ​രി​ക​ൾ ചേ​ർ​ന്ന് നി​വേ​ദ​നം ന​ൽ​കി​യി​രു​ന്നു. തോ​ട്ടി​ലൂ​ടെ ഒ​ഴു​കി​യെ​ത്തു​ന്ന മ​ല​വെ​ള്ളം ക​ട​ന്നു​പോ​കാ​ൻ ക​ഴി​യാ​തെ പെ​ട്ടെന്ന് ടൗ​ണി​ലേ​ക്ക് വ്യാ​പി​ച്ച് വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും ടൗ​ണി​ലും ബ​സ്‌​സ്റ്റാ​ൻ​ഡി​ലും ക​യ​റു​ക​യാ​ണ്. ഇ​തോ​ടൊ​പ്പം ഇ​തേ തോ​ടു മാ​ർ​ഗ​ത്തി​ലൂ​ടെ ന​ദി​യി​ൽ നി​ന്ന് തി​രി​ച്ചെ​ത്തു​ന്ന വെ​ള്ള​വും ടൗ​ണി​നെ പെ​രു​വെ​ള്ള​ത്തി​ൽ മു​ക്കു​ക​യാ​ണ്.

വ്യാ​പാ​ര മേ​ഖ​ല​യ്ക്ക് സാ​മ്പ​ത്തി​ക പാ​ക്കേ​ജ്
അ​നു​വ​ദി​ക്ക​ണം: വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ലെ വെ​ള്ള​പ്പൊ​ക്ക ദു​ര​ന്ത​ത്തി​ൽ റാ​ന്നി, ആ​റ​ൻ​മു​ള തു​ട​ങ്ങി​യ മേ​ഖ​ല​യി​ലു​ള്ള വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് വ​ലി​യ നാ​ശ​ന​ഷ്‌​ട​ങ്ങ​ളാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​തെ​ന്ന് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി ജി​ല്ലാ ക​മ്മി​റ്റി. 2018 ലെ ​വെ​ള്ള​പ്പൊ​ക്ക​ത്തി​ന് സ​മാ​ന​മാ​യ സാ​ഹ​ച​ര്യ​മാ​ണ് നി​ല​വി​ലു​ള്ള​ത്. വി​ല്പ​ന​യ്ക്കു​ള്ള ഉ​ൽ​പ​ന്ന​ങ്ങ​ളും, ഷോ​റൂ​മു​ക​ളും- ഫ​ർ​ണി​ച്ച​റു​ക​ളു​മെ​ല്ലാം വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ പൂ​ർ​ണ​മാ​യി ന​ശി​ച്ചു.

പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ 150 ഓ​ളം വ്യാ​പ സ്ഥാ​പ​ന​ങ്ങ​ൾ​ക്കാ​ണ് കാ​ര്യ​മാ​യ നാ​ശ​ന​ഷ്‌​ടം ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. ഇ​ത് പ​രി​ഹ​രി​ക്കു​ന്ന​തി​ന് വേ​ണ്ടി​യു​ള്ള പാ​ക്കേ​ജ് പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. വി​ല്പ​ന​യ്ക്കു സാ​ധ്യ​മാ​കാ​ത്ത ഉ​ത്പ​ന്ന​ങ്ങ​ളു​ടെ എ​ല്ലാ​വ​ധി നി​കു​തി​ക​ളും ഒ​ഴി​വാ​ക്കി​ത്ത​ര​ണം. പ്ര​സി​ഡ​ന്‍റ് പ്ര​സാ​ദ് ജോ​ൺ മാ​മ്പ്ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഏ​ബ്ര​ഹാം പ​രു​വാ​നി​ക്ക​ൽ, ജി​ല്ലാ ട്ര​ഷ​റാ​ർ കെ.​എ​സ്. അ​നി​ൽ​കു​മാ​ർ, ജി.​വ​സ​ന്ത​കു​മാ​ർ, ജി​മ​ണ​ലൂ​ർ, ബി​ജു മേ​ലേ​തി​ൽ, ഷാ​ജി മാ​ത്യു, റോ​ള​ക്സ് നൗ​ഷാ​ദ്, യൂ​ണി​റ്റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ലി​ഫ്ഖാ​ൻ, യൂ​ണി​റ്റ് ട്ര​ഷ​റാ​ർ ബെ​ന്നി ഡാ​നി​യേ​ൽ, സാ​ബു ച​രി​വു​കാ​ല​യി​ൽ, ലീ​നാ വി​നോ​ദ്, സൂ​ര്യ ഗി​രീ​ഷ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

 

Latest News

Corehub Up